ബ്രിസ്റ്റോൾ ∙ ഇംഗ്ലണ്ടിനെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഫോളോ ഓൺ ചെയ്തു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ (9ന് 396 ഡിക്ലയേഡ്) പിന്തുടർന്നിറങ്ങിയ ഇന്ത്യ 3–ാം ദിനമായ ഇന്നലെ 231നു പുറത്തായി. ഓപ്പണർമാരായ സ്മൃതി മന്ഥനയും (78) ഷഫാലി വർമയും (96) മാത്രമാണ് തിളങ്ങിയത്. ഇംഗ്ലണ്ടിനായി സോഫി എക്കിൾസ്റ്റൻ 4 വിക്കറ്റെടുത്തു. 2–ാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ ചായനേരത്ത് ഒന്നിന് 83ലാണ്. ഷഫാലി വർമയും (55) ദീപ്തി ശർമയുമാണു (18) ക്രീസിൽ. മഴ ഇടയ്ക്കു കളി തടസ്സപ്പെടുത്തി. | Cricket | Manorama News
from Cricket https://ift.tt/3wGOSvZ

0 Comments